അപൂര്‍വരോഗബാധയെ തുടര്‍ന്ന് പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിദഗ്ധചികിത്സക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയത്.മുഷറഫിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി ഓള് പാകിസ്താന് മുസ്ലിം ലീഗ് ഓവര്‍സീസ് പ്രസിഡന്റ് അഫ്സല് സിദ്ദിഖി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുഷറഫിന് അമിലോയിഡോസിസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗാവസ്ഥ മൂലം അദ്ദേഹത്തിന് നില്ക്കുന്നതിനും നടക്കുന്നതിനും ബുദ്ധിമുട്ടായിരുന്നു. ലണ്ടനിലാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്. തെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു
പത്ത് ലക്ഷത്തിലൊരാള്‍ക്ക് എന്ന തോതിലാണ് ലോകത്ത് പ്രതിവര്‍ഷം ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരില്‍ ആയിരത്തിലൊരാള്‍ എന്ന കണക്കിലാണ് മരണനിരക്ക്
Discussion about this post