സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. സ്ത്രീകളെ ഉപയോഗിക്കുകയും അതിനു ശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യുന്ന ഒന്നിലധികം മന്ത്രിമാര്‍ കേരളത്തിലുണ്ടെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. മാധ്യമപ്രവര്‍ത്തക സുനിത ദേവദാസുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.
തന്നെ മാത്രമല്ല മറ്റു സ്ത്രീകളേയും ഉപയോഗിക്കാന്‍ മന്ത്രിമാരില്‍ ചിലര്‍ ശ്രമിച്ചുവെന്നും താന്‍ ഇടപെട്ടു അവരെ പിന്തിരിപ്പിച്ചുവെന്നും സരിത വെളിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റുചെയ്തവരെ സംരക്ഷിക്കാനാണ് നോക്കിയതെന്നും ഒരു ഘട്ടത്തില്‍ ഉറക്കം കെടുന്നതരത്തിലേക്ക് അദ്ദേഹവും പോയിട്ടുണ്ടെന്നും സരിത സംഭാഷണമധ്യേ വ്യക്തമാക്കുന്നു.
ഒരു മന്ത്രി ഒരു സ്ത്രീയെ ശാരീരികമായി ഉപയോഗിച്ച് കഴിഞ്ഞാല്‍ അടുത്ത മന്ത്രിക്കു കൈമാറും. ഈ രീതിയിലാണ് മന്ത്രിമാര്‍ക്കിടയിലെ ലോബി പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാര്‍ക്കു പുറമേ ഒരു മുന്‍ എം.പിയും ഈ ലോബിയിലുണ്ടെന്നും സരിത പറയുന്നു.
എപി അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി തന്റെ ടെസ്റ്റ് ഡോസ് മാത്രമായിരുന്നു.ഭീഷണിപ്പെടുത്തിയിരുന്നില്ലെങ്കില്‍ പരാതി നല്‍കില്ലായിരുന്നു. അബ്ദുള്ളക്കുട്ടിക്കു പുറമേ മറ്റൊരാളും ബലമായി കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.ടീം സോളാര്‍ കമ്പനിക്ക് കരാറുകള്‍ നല്‍കാമെന്ന് പറഞ്ഞാണ് പലരും തന്നെ ശാരീരികമായി ചൂഷണം ചെയ്തത്. മന്ത്രിസഭ താഴെപ്പോകണമെന്ന അജണ്ട തനിക്കില്ലെന്നും സരിത പറയുന്നു.
Discussion about this post