മഹാരാഷ്ട്രയില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി.പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു.രണ്ട് ദിവസം മുമ്പാണ് മകന് സുജയ് വിഖെ പാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്ന് രാധാകൃഷ്ണ പാട്ടീലിനെതിരെ പാര്‍ട്ടിയ്ക്കകത്ത് നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാട്ടീല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഉപേക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
പ്രതിപക്ഷ സ്ഥാനം രാജിവെച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് കോണ്‍ഗ്രസിന് ഇങ്ങനൊരു തിരിച്ചടി കിട്ടിയത്.അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന സൂചലയുണ്ട്.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുജയ് പാര്‍ട്ടി വിട്ടത്. മകനെ രാധാകൃഷ്ണ പാട്ടില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ബിജെപി ടിക്കറ്റില്‍ സുജയ് ജനവിധി തേടും.
Discussion about this post