യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ പ്രേമചന്ദ്രന് വേണ്ടി ചുവര് എഴുത്ത് നടത്തുകയായിരുന്ന രണ്ട് ആര്.എസ്.പി നേതാക്കള്‍ക്ക് നേരെ ആക്രമണം . ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ഇന്നലെ രാത്രി 11 മണിയോടെ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗറിലായിരുന്നു സംഭവം . ആര്.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റി അംഗം ഷിബു റോബര്‍ട്ട് , ആര്.എസ്.പി കിളിക്കൊല്ലൂര്‍ ലോക്കല്‍ സെക്രടറി സുനില്‍ മില്‍നി എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത് .
ബൈക്കിലെത്തിയ സംഘം കമ്പിയുള്പ്പടെയുള്ള മാരകായുധങ്ങളും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു . തലയ്ക്ക് പരിക്കേറ്റ ഷിബുവിന് നാല് തുന്നലുണ്ട് . സുനിലിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റിരിക്കുന്നത് .
കിള്ളിക്കൊല്ലൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല .
Discussion about this post