കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ കുടുംബവാഴ്ച്ചയെ തള്ളി ജനങ്ങള്‍ സത്യസന്ധതക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി ബ്ലോഗില്‍ കുറിച്ചു.
ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ ഭരണ ഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ജനങ്ങള്‍ ഇനി അതിന് അനുവദിക്കില്ലെന്നുമായി പ്രധാനമന്ത്രി ബ്ലോഗിലൂടെ വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെയും സൈനികര്‍ മുതല്‍ സംസാര സ്വതന്ത്ര്യം വരെ ഇല്ലാതാക്കി. 2014ല്‍ ജനങ്ങള്‍ വിജയപ്പിച്ചതിന് ശേഷം സര്‍ക്കാര്‍ രാജ്യത്തെ ഒന്നാമതായി കണ്ടു.അതിന് ശേഷമായിരുന്നു ഭരണകര്‍ത്താക്കള്‍ക്ക് കുടുംബമുണ്ടായിരുന്നുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു
Discussion about this post