മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ നടി സുമലത അംബരീഷ് പത്രിക നൽകി . കഗ്രെസ്സ്പ്രവര്ത്തകര് ഉള്‍പ്പടെ ആയിരക്കണക്കിന് അണികളുടെ അകമ്പടിയോടെയാണ് സുമലത പത്രിക നല്‍കാനെത്തിയത് .
അംബരീഷ് ആരാധകരും കര്‍ഷക സംഘടന നേതാക്കളും കന്നഡ സൂപ്പര്‍ താരങ്ങളായ യഷ് , ദര്ശന് എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തി .
കര്‍ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സുമലത കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത് . അന്തരിച്ച കോണ്‍ഗ്രസ് എം പി എം എച്ച് അംബരീഷിന്റെ പാരമ്പര്യം നില നിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു .
കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് സുമലതയുടെ എതിരാളി .
ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി സ്മുഅലാത്ത കൂടിക്കാഴ്ച നടത്തിയിരുന്നു . ഇത് സുമലത ബിജെപിയ്ക്ക് ഒപ്പം ചേരുകയാണ് എന്ന അഭ്യൂഹം സൃഷ്ടിച്ചിരുന്നു . മാണ്ഡ്യയിൽ ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post