തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി ടിആര്‍എസിലേക്ക്. തെലങ്കാനയില്‍ കൊല്ലാപൂര്‍ എംഎല്‍എ ഹര്ഷവര്ധന് റെഡ്ഢി ആണ് കോണ്‍ഗ്രസ് വിട്ടത്. ഇതോടെ ഒരു മാസത്തിനിടെ ടി ആര് എസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം 9 ആയി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണുണ്ടായിരുന്നത്. എന്നാല്‍ ഒന്‍പത് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 10 ആയി ചുരുങ്ങി. ഇതോടെ പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പേട്ടെക്കും.
കോണ്‍ഗ്രസില്‍ നിന്ന് മുന്‍ മന്ത്രി ഉള്‍പ്പടെ നിരവധി പേര് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post