കണ്ണൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൊമ്പ് കോര്‍ക്കുന്ന സിപിഎമ്മും, കോണ്‍ഗ്രസും തൊട്ടപ്പുറത്തുള്ള മാഹിയില്‍ സഖ്യകക്ഷികളാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സിപിഎം നേതാക്കളും അണികളും കൈ മെയ് മറന്ന് ഒരുമിച്ച് ഇറങ്ങും.
മാഹിയ്ക്ക് തൊട്ടടുത്തുള്ള കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടത്തിലാണ് ഇടത് മുന്നണിയും യുഡിഎഫും. \ മധ്യത്തിലുള്ള മാഹിയില്‍ രണ്ട് പേരും സഖ്യകക്ഷികളാണ്.
പുതുച്ചേരി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് ഇവിടെ വോട്ടെടടുപ്പ്. പുതുച്ചേരി സ്പീക്കറും രണ്ട് തവണ മുഖ്യമന്ത്രിയുമായ വി വൈദ്യലിംഗമാകും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.
പുതുച്ചേരിയില്‍ ഡിഎംകെകോണ്‍ഗ്രസ് സഖ്യത്തില്‍ പങ്കാളികളാണ് സിപിഎമ്മും സിപിഐയും. ബിജെപി, എഐഎഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി(പിഎംകെ) എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി.
Discussion about this post