ഇന്ത്യയില്‍ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാല്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പു നല്കി അമേരിക്ക. വീണ്ടും ഇത്തരം ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാന് കനത്ത വില നല്‍കേണ്ടി വരും. അതിനാല്‍ ഭീകരസംഘടനകള്‍ക്കെതിരെ ാകിസ്ഥാന്‍ ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും വൈറ്റ് ഹൗസ് അധികൃതര്‍ ആവശ്യപ്പെട്ടു.
ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ പാകിസ്ഥാന് നടപടികള്‍ കൈകൊള്ളണം. ഇല്ലെങ്കില്‍ മേഖലയിലെ പ്രശ്നങ്ങള്‍ വഷളാകും. മേഖലയില്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ പാകിസ്ഥാന് ഉത്തരവാദിത്തമുണ്ട്. വീണ്ടുമൊരു സംഘര്‍ഷമുണ്ടാകുന്നത് ഇരുരാജ്യങ്ങള്‍ക്കും അതീവ അപകടകരമാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്കി.
ഭീകരര്‍ക്കെതിരെ മുമ്പ് സ്വീകരിച്ചതുപോലുള്ള നടപടികളല്ല വേണ്ടത്. സ്ഥിരവും ശക്തവുമായ നടപടിയാണ് വേണ്ടത്. തീവ്രവാദത്തിന് സുരക്ഷിത താവളമൊരുക്കുന്നവര്‍ക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ല. ഭീകരസംഘടനകളെ അമര്‍ച്ചെ ചെയ്യാന്‍ പാകിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്താനുള്ള നീക്കം അമേരിക്ക തുടരുകയാണെന്നും വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു
Discussion about this post