ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ടില്‍ നല്കിയ തിരിച്ചടിക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു പോസ്റ്റ് നിരവധി പേരായിരുന്നു ഷെയര്‍ ചെയ്തത്.ശത്രുക്കളെ ഭയപ്പെടുത്തനായി പാക്ക് അനുകൂലികള്‍ പുറത്ത് വിട്ട വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്ന്ത്.’അമേരിക്കയും റഷ്യയും ഫ്രാന്‍സുമൊന്നുമല്ല,ഇത് പാക്കിസ്ഥാന് വ്യോമ സേനയുടെ താവളമാണ് ,വീഡിയോ ഷെയര്‍ ചെയ്യൂ,ശത്രുക്കള്‍ പേടിച്ച് വിറയ്ക്കട്ടെ ‘ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.എന്നാല്‍ വിഡിയോ കണ്ട് ഭയപ്പെടുന്നതിന് പകരം വിഡിയോയുടെ സത്യാവസ്ഥ പുറത്ത് ക്കൊണ്ടു വന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഈ വിഡിയോ ഷൂട്ടു ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലെ കുണ്‍സന്‍ വിമാനത്താവളത്തിലാണ്. ഇന്‍വിഡ് (InVID) വിഡിയോ വെരിഫിക്കേഷന് ടൂള്‍ ഉപയോഗിച്ച് വിഡിയോയിലെ ചില പ്രധാന ഫ്രെയ്മുകള് റിവേഴ്സ് സേര്‍ച്ച് നടത്തിയപ്പോള്‍ മനസ്സിലായത് യുട്യൂബിലെ വെരിഫൈഡ് ചാനലായ എയര്‍ സോഴ് മിലിറ്ററിയില്‍ ഏപ്രില്‍ 19, 2013ല്‍ പോസ്റ്റ് ചെയ്തതാണ്. 16 ലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ചാനലാണ് എയര്‍ സോഴ്സ് മിലിറ്ററി. ദക്ഷിണ കൊറിയയിലെ കുന്‍സണ്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്-16 വിമാനങ്ങളുടെ വമ്പന്‍ പ്രദര്‍ശനത്തിന്റേതാണെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്.ബി നിടത്തിയ പഠനത്തില്‍ പറയുന്നു.രണ്ടു വീഡിയോകളില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ തമ്മില്‍ നടത്തിയ താരതമ്യങ്ങളില്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയും ജെറ്റ് വിമാനങ്ങളുടെ നിര്‍മാണത്തിലുള്ള സാമ്യവും ചുറ്റുപാടുകളുടെ ഭൂപ്രകൃതിയും എല്ലാം ഒന്നു തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.
കൂടാതെ പാക് അനുകൂലികള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണുന്ന വാട്ടര്‍മാര്‍ക്ക് ശ്രദ്ധിച്ചാല്‍ മനസിലാകും ഇത് ആരുടെ വിമാനങ്ങളാണെന്ന കാര്യം.ഇത്രയൊക്കെ തെളിവുകളുമായി കള്ളത്തരം പൊളിച്ചാലും അത് സമ്മതിക്കാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല. ഈ യുട്യൂബ് ചാനലിന്റെ എബൗട്ട് സെക്ഷനില്‍ നോക്കിയാല്‍ ലഭിക്കുന്ന വിവരങ്ങള്‍ മതിയാകും പൊള്ളയായ വീഡിയോയുടെ കഥ. ഇത് അമേരിക്കന്‍ സൈന്യം, നാവിക സേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്സ് തുടങ്ങിയവയെ കുറിച്ചുള്ള വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്ന ന്യൂസ് വെബ്സൈറ്റാണെന്ന കാര്യം. ഇവരുടെ ചാനലില്‍ പോസ്റ്റു ചെയ്തിരിക്കുന്ന വിഡിയോ ഫുള്‍ എച്ച്.ഡി ആയി കാണാന്‍ സാധിക്കും. അതായത് ചാനലിന് വീഡിയോകള്‍ ലഭിക്കുന്നത് കൃത്യമായ ഉറവിടങ്ങളില്‍ നിന്നാണ്
Discussion about this post