പാര്‍ട്ടി ഓഫീസില്‍ ഹോളി ആഘോഷിക്കുന്നതിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയേറ്റു. ലാഖിംപൂര്‍ സദറില്‍ നിന്നുള്ള എംഎല്‍എ യോഗേഷ് വര്‍മയ്ക്കാണ് വെടിയേറ്റത്. യോഗേഷിന്റെ കാലിലാണ് വെടിയേറ്റത്.
അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ലാഖിംപൂര്‍ പൊലീസ് സൂപ്രണ്ട് പൂനം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയതായും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
പാര്‍ട്ടി ഓഫീസില്‍ ഹോളി ആഘോഷം നടക്കുന്നതിനിടെ യോഗേഷ് വര്‍മയെ കാണാന്‍ ചിലരെത്തി. ഇവരുമായുള്ള ചര്‍ച്ച വാഗ്വാദത്തിന് വഴിമാറി. ഇതിനിടെ വെടിയേല്‍ക്കുകയായിരുന്നു എന്ന് ലാഖിംപൂര്‍ ഖേരി ജില്ലാ മജിസ്‌ട്രേറ്റ് എസ് സിംഗ് അറിയിച്ചു.
Discussion about this post