ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക അല്പസമയത്തിനകം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുക
ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്!നാഥ് സിംഗ് ലഖ്!നൗവിലും മത്സരിച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക മാത്രം വൈകുന്നു എന്ന തരത്തില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക രണ്ട് ദിവസം മുമ്പ് ബിജെപി കേരള ഘടകം കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്രം ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
ഇന്നലെ അര്‍ധരാത്രിയും ബിജെപിയുടെ കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവസാനസ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് രൂപം നല്‍കിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി എന്നിവരടങ്ങിയ സമിതിയാണ് സ്ഥാനാര്‍ഥികള്‍ക്ക് അന്തിമ അനുമതി നല്‍കിയത്.
നേരത്തേ സിക്കിമിലെയും അരുണാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാര്‍ത്ഥികളെയും 6 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്.
Discussion about this post