ഡോക്ടര്‍ രാജേന്ദ്ര പ്രസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയാകാതിരിക്കാന്‍ ജവഹര്‍ ലാല്‍ നെഹ്റു ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ആര്‍എന്‍പി സിങ് രചിച്ച ‘നെഹ്റു, എ ട്രബിള്‍ഡ് ലെഗസി’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി കസേരയില്‍ എത്താതിരിക്കാന്‍ വ്യാജ പ്രചരണങ്ങള്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ നെഹ്റു സ്വീകരിച്ചിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
1949 സെപ്റ്റംബര്‍ പത്താം തീയ്യതി നെഹ്റു രാജേന്ദ്ര പ്രസാദിനയച്ച കത്തില്‍ സി രാജഗോപാലാചാരിയെ രാഷ്ട്രപതിയായി നിയമിക്കാന്‍ താനും സര്‍ദാര്‍ വല്ലഭായ് ട്ടേലും ചേര്‍ന്നു തീരുമാനമെടുത്തതായി പറയുന്നുണ്ട്. എന്നാല്‍ അന്ന് സര്‍ദാര്‍ പട്ടേലടക്കമുള്ള നേതാക്കളുടെ അഭിപ്രായം കത്തിന്റെ ഉള്ളടക്കത്തിനു വിരുദ്ധമാണെന്ന് മനസ്സിലാക്കിയ രാജേന്ദ്രപ്രസാദ് അതിന്റെ പകര്‍പ്പ് അന്ന് ബോംബെയിലായിരുന്ന പട്ടേലിനു അയച്ചു കോടുത്തിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടക്കുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കത്തു വായിച്ച പട്ടേല്‍ ആശ്ചര്യമാണു രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ 11ന് നെഹ്റുവിനയച്ച മറുപടിയില്‍ പാര്‍ട്ടിയിലെ തന്റെ സ്ഥാനം പരിഗണിച്ച് തനിക്ക് അര്‍ഹതയുള്ളതായി രാജേന്ദ്ര പ്രസാദ് ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ പിറ്റേന്നു തന്നെ നെഹ്റു പ്രസാദിനു മറുപടി അയച്ചു. തന്നെ രാജേന്ദ്രപ്രസാദും പട്ടേലും തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. പട്ടേലിനു കത്തുമായി ഒരു ബന്ധവും ഇല്ല എന്നും നെഹ്റു കത്തില്‍ കുറിച്ചിരുന്നതായി പുസ്തകത്തില്‍ പറയുന്നു.
തന്റെ മനസ്സിലിരുപ്പ് രാജേന്ദ്ര പ്രസാദിനെപ്പോലെ തന്നെ വല്ലഭായ് പട്ടേലും മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ നെഹ്റു സ്വയരക്ഷക്കായി പട്ടേലിനും പ്രത്യേക കത്തെഴുതി.രാജേന്ദ്രപ്രസാദ് തനിക്കയച്ച കത്തു കണ്ട് ആശ്ചര്യമുണ്ടായി എന്നാണ് അതില്‍ നെഹ്റു പറഞ്ഞത്. ഈ അവസ്ഥയ്ക്കു പട്ടേല്‍ തന്നെ പരിഹാരം കാണണം എന്ന നിലയിലേക്കു നെഹ്റു കാര്യങ്ങളെത്തിച്ചു എന്നും ആര് എന്‍ പി സിങ് പുസ്തകത്തില്‍ പറയുന്നു.
മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നെഹ്റു തുടങ്ങിയ പ്രമുഖരുടെ കത്തുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകം വിസ്ഡം ട്രീയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Discussion about this post