മുംബൈ: മുംബൈ തീരത്ത് നിന്ന് 75 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് 14 നാവികരെ നാവികസേനയും തീരസംരക്ഷണ സേനയും ചേര്‍ന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി.
മുംബയില്‍ നിന്ന് സിമന്റുമായി പോയ എം.വി കോസ്റ്റര്‍ പ്രൈഡ് എന്ന കപ്പലാണ് ദമാന്‍ എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ച രാവിലെ 8.45ന് മുങ്ങിയത്. രാവിലെ ആറു മണിയോടെയാണ് കപ്പലില്‍ നിന്ന് അപകട സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ നാവികസേനയുടെ സീ കിങ് ഹെലികോപ്ടറും രണ്ട് ചേതക് കോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു. കപ്പലിലെ 14 പേരാണ് ഉണ്ടായിരുന്നത്. ആറു പേരെ തീരസംരക്ഷണ സേനയുടെ കോപ്ടര്‍ രക്ഷപ്പെടുത്തി. അതിനിടെ കപ്പലില്‍ വെള്ളം കയറാന്‍ തുടങ്ങി. ഇതോടെ ശേഷിക്കുന്നവര്‍ കപ്പലിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കടലിലേക്ക് ചാടി. തുടര്‍ന്ന് അതിസാഹസികമായാണ് നാവികരെ നാവികസേന രക്ഷപ്പെടുത്തുകയായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി ഗുജറാത്തിലെ ഉമര്ഗാവിലെത്തിച്ചതായി നാവികസേന അധികൃതര്‍ പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് മുങ്ങുന്ന പക്കലില്‍ നിന്ന് 20 നാവികരെ സേന രക്ഷപ്പെടുത്തിയിരുന്നു.
Discussion about this post