മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണം. ബിജെപി എംപി പങ്കജാ മുണ്ഡെ മഹാരാഷ്ട്രയുടെ വനിതാ- ശിശു വികസന വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 206 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം.
ടെന്‍ഡര്‍ വിളിക്കാതെ ചിക്കി എന്ന മധുര പലഹാരവും പുസ്തകങ്ങളും വിരിപ്പുകളും 206 കോടി ചെലവഴിച്ച് വാങ്ങിയെന്നതാണ് ആരോപണം.നിയമമനുസരിച്ച് മൂന്നു ലക്ഷം രൂപയ്ക്കു മുകളില്‍ വരുന്ന സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ചിലവുകള്‍ക്കും ഇ ടെന്‍ഡര്‍ നിര്‍ബന്ധമാണ്. ഇതു പാലിക്കാതെയാണ് പണം ചിലവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post