ആലപ്പുഴ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ.കെഎസ് രാധാകൃഷ്ണന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തില്‍ പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച കെഎസ് രാധാകൃഷണന്‍ വെള്ളാപ്പള്ളിയുടെ ആശിര്‍വാദം തേടിയെത്തിയതാണെന്ന് പ്രതികരിച്ചു.
കെഎസ് രാധാകൃഷ്ണനൊപ്പം ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനുമുണ്ടായിരുന്നു കൂടിക്കാഴ്ചയില്‍ .ഫേസ്ബുക്കിലൂടെയായിരുന്നു കെഎസ് രാധാകൃഷ്ണന്‍ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചത്.
എഎസ്എന്‍ഡിപി വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാവുന്ന ഒരു മണ്ഡലമാണ് ആലപ്പുഴ. യുഡിഎഫിനു വേണ്ടി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫിനു വേണടി എഎം ആരിഫുമാണ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
കെഎസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്
‘ എനിക്ക് എന്നും എന്റെ സ്വന്തം ചേട്ടനാണ് ബഹുമാന്യനായ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആ വഴി പോകുമ്പോൾ ചേട്ടനെ കാണുവാൻ ഞാൻ വീട്ടിൽ കയറാറുണ്ട്. ഇത്തവണ ആലപ്പുഴ സ്ഥാനാർത്ഥിയായപ്പോഴും ചേട്ടനെ കാണുവാൻ പോയി. കുമ്മനംജിയും കൂടെ ഉണ്ടായിരുന്നു. ചേട്ടന്റെ അനുഗ്രഹവും പിന്തുണയും എനിക്കും പ്രവർത്തകർക്കും കൂടുതൽ ആത്മവിശ്വാസം നൽകി. ‘
https://www.facebook.com/drksradhakrishnan/photos/a.872298416193104/2218214478268151/?type=3&theater
Discussion about this post