തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും.വൈകുന്നേരം 5 മണിക്ക് പിുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിനാല്‍ തന്നെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. സിറ്റിംഗ് എംപിയും ശശി തരൂരും നെടുമങ്ങാട് എംഎല്‍എ സി ദിവാകരനുമാണ് കുമ്മനത്തിന്റെ എതിരാളികള്‍.
കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം.അതിനാല്‍ തന്നെ കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും പ്രചാരണരംഗത്തേക്ക് കൊണ്ടു വരാനാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.
Discussion about this post