എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചുകൊണ്ടുള്ള വി.എം സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ഡി.സുഗതന് ഇറങ്ങിപോയി .
വെള്ളപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് ഡി.സുഗതന് മാധ്യമങ്ങളോട് പറഞ്ഞു . ഇത് തെരഞ്ഞെടുപ്പ് കാലത്ത് വേണ്ടായിരുന്നു . പ്രതിഷേധിച്ചല്ല , എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറിയെ അധിക്ഷേപിക്കുന്ന ഒരു സ്ഥലത്ത് ഇരിക്കില്ലെന്നും സുഗതന് പറഞ്ഞു .
നാഴികയ്ക്ക് നാല്‍പ്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളഞ്ഞ നേതാവാണ് വെള്ളാപ്പള്ളിയെന്ന സുധീരന്റെ പ്രസ്താവനയാണ് ഡി.സുഗതനെ ചൊടിപ്പിച്ചത് . ഒരു പ്രസ്ഥാനം എങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത് അതിന് വിപരീതമായിട്ടാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നതെന്ന് സുധീരന് ആരോപിച്ചു .
Discussion about this post