ഡല്‍ഹി: സ്മാര്‍ട്ട് സിറ്റി, അമൃത നഗരം,പ്രധാനമന്ത്രി ആവാസ് യോജന എന്നീ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വികസനം എല്ലാ പ്രദേശങ്ങള്‍ക്കും ഒരുപോലെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. സാമ്പത്തികപരവും നിയമപരവുമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും സര്‍ക്കാര്‍ ശരിയായ മാര്‍ഗ്ഗത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ നല്കാനാകുമ്പോഴാണ് ഒരു നഗരം സ്മാര്‍ട്ട് നഗരമായി മാറുന്നത്. നഗരത്തെ സ്മാര്‍ട്ട് നഗരമായി വളര്‍ത്തേണ്ടത് അതതു പ്രദേശത്തെ ഭരണകൂടമാണെന്നും മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ‘അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന്, 2022 ഓടെ എല്ലാവര്ക്കും തൊഴില്‍, രാജ്യമെമ്പാടും സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 18 നഗരങ്ങളാണ് വികസിപ്പിക്കുക. ഇതോടൊപ്പം ഒരു സ്മാര്‍ട്ട് സിറ്റിയും സംസ്ഥാനത്തിന് ലഭിക്കും.
അടല്‍ നഗരവികസന പദ്ധതിയില്‍ രാജ്യാമൊട്ടുക്കുമായി 500 നഗരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. .500 ചെറുനഗരങ്ങളുടെ വികസനം, 100 സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം, ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ടുകോടി പുതിയ വീടുകള്‍ എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കേന്ദ്രമന്ത്രിസഭ ഈയിടെ അനുമതി നല്‍കിയിരുന്നു. ഈ വന്‍ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള മാര്‍ഗരേഖ പ്രധാനമന്ത്രി പുറത്തിറക്കും. 50നായിരം കോടി രൂപയാണ് അമൃത് മിഷന്റെ പദ്ധതി അടങ്കല്‍. സ്വകാര്യമേഖലയെ വന്‍തോതില്‍ സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സ്മാര്‍ട്ട് സിറ്റി മിഷന് 48,000 കോടി രൂപയും വകയിരുത്തും.
Discussion about this post