ആരാധകരെ ആവേശക്കൊടുമുടിയിലാഴ്ത്തിയാണ് ലൂസിഫറിലെ 27-ാമനായി പൃഥ്വിരാജ് എന്ന സര്‍പ്രൈസ്.ലൂസിഫറിന്റെ സംവിധായകന് കൂടിയായ പൃഥ്വിരാജ്, ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന കാര്യം അതീവ രഹസ്യമായാണ് അണിയറപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിച്ചത്. സയിദ് മസൂദ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.ലൂസിഫറിൽ അതിഥി വേഷത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.
https://www.facebook.com/PrithvirajSukumaran/photos/a.130999383621801/2122138627841190/?type=3&permPage=1
സിനിമയുടേതായ ട്രെയിലർ റിലീസ് ആയ ശേഷം ഇതുമായി ബന്ധപ്പെട്ട ചില ഊഹാപോഹങ്ങൾ പ്രേക്ഷകരിൽ ഉടലെടുത്തിരുന്നു. പൃഥ്വിയെയും ട്രെയിലറിൽ കാണിക്കുന്നുണ്ടെന്നായിരുന്നു പലരുടെയും കണ്ടെത്തൽ. 28 ന് ചിത്രം തിയെറ്ററുകളിലെത്തും.
Discussion about this post