മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ പ്രമോദ് സാവന്ത് അര്‍ദ്ധരാത്രിയില്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഗോവയില്‍ മറ്റൊരു രാഷ്ട്രീയ വഴിത്തിരിവ് കൂടിയുിണ്ടായി.ബിജെപിയുമായുളള സഖ്യം വിടുമെന്ന പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ (എം.ജി.പി) മൂന്ന് എംഎല്‍എമാരില്‍ 2 പേരെ ബിജെപിയിലേക്ക്. ഇതോടെ 36 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 14 ആയി.
മനോഹര്‍ അജ്ഗോന്കര്, ദീപക് പവാസ്കര്‍ എന്നിവരാണ് ബിജെപിയില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ മൈക്കള്‍ ലാബോയ്ക്ക് കത്ത് നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് എജിപി എംഎല്‍എമാര്‍ ലയനം പ്രഖ്യാപിച്ചത്.
മനോഹര്‍ നിലവില്‍ ഗോവയിലെ ടൂറിസം വകുപ്പ് മന്ത്രിയാണ്. എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ ആയ സുധിന്‍ ദവാലികര്‍ കത്തില ഒപ്പുവെച്ചിട്ടില്ല. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികര്‍. മൂന്നില്‍ രണ്ട് എംഎല്‍എമാരും കൂറുമാറിയതിനാല്‍ കൂറുമാറ്റ നിരോധന നിയമം ഇവര്‍ക്കെതിരെ നിലനില്‍ക്കില്ല.
Discussion about this post