അരുവിക്കര:കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമിരിക്കെ അരുവിക്കരയില്‍ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികളും, ബിജെപിയും.
കിട്ടാവുന്ന വോട്ടുകളുടെയും ഭൂരിപക്ഷത്തിന്റെയും കണക്കുകള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും നിരത്തുന്നു.
എം വിജയകുമാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന ആത്മവിശ്വാസം. ചിട്ടയായ പ്രചരണത്തിനിടയില്‍ പ്രവര്‍ത്തകര്‍ നടത്തിയ കണക്കെടുപ്പില്‍ പതിനായിരത്തിലധികം ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ബൂത്ത് തലം മുതലുള്ള കണക്കെടുപ്പാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത്.
അഴിമതിയ്‌ക്കെതിരായി വിഎസ് അച്യുതാനന്ദന്‍ നടത്തിയ പ്രചരണവും, താഴെ തട്ടില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രചരണവും പാര്‍്ട്ടിയ്ക്ക് ഏറെ ഗുണകരമായെന്നാണ് സിപിഎം വിലയിരുത്തല്‍. സരിത എസ് നായരുടെയും അഭിഭാഷകന്‍ ഫെനിയുടെയും ഒളിക്യാമറ ദൃശ്യവും ഓഡിയോയും പുറത്ത് വന്നതും ഗുണമായി. വികസനമുരടിപ്പ് സാധാരണക്കാര്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയെന്നും ഇടത് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
പോലിസ് രഹസ്യാന്വേഷണ സര്‍വ്വേയും, ചില ദേശീയ പത്രങ്ങളുടെ സര്‍വ്വെയും വിജയകുമാറിന് അനുകൂലമായതും പ്രചരണത്തിന്റെ അവസാന നിമിഷത്തില്‍ ഗുണകരമാവുമെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
ഏഴായിരം മുതല്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നത്. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരുടെ പ്രചരണം വലിയ ഗുണം ചെയ്തുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്. സ്ത്രീ വോച്ചര്‍മാരില്‍ ആര്‍ ശബരിനാഥിന് അനുകൂലമായ വികാരമുണ്ടായി. യുവവോട്ടര്‍മാരും ശബരിനാഥിനൊപ്പമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ അനുകൂലമായ അവസ്ഥ മണ്ഡലത്തില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അട്ടിമറി വിജയം എന്ന പ്രതീക്ഷയിലാണ് ബിജെപി. അന്‍പതിനായിരത്തിനും അറുപതിനായിരത്തിനും ഇയില്‍ വോട്ട് നേടി അരുവിക്കര ജയിച്ച് നിയമസഭയില്‍ അക്കൗണ്ട് നേടാനാകുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ബിജെപിയ്ക്ക് അനുകൂലമായ അടിയൊഴുക്ക് ദൃശ്യമാണ്. ഇത്തവണ പ്രചരണവും ചിട്ടയോടെയായിരുന്നു. സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന റാലികളിലെ ആള്‍ക്കൂട്ടവും ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
Discussion about this post