കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആവേശത്തോടെ കാത്തിരുന്ന രാഹുല്‍ ഗാന്ധിയുടെ വരവ് ഉണ്ടായേക്കില്ല. വയനാട് നിന്ന് സ്ഥാനാര്‍ഥിയാകാന്‍ രാഹുല്‍ ഇല്ലെന്നാണ് സൂചന. ഘടകക്ഷികളുടെ സമ്മര്‍ദ്ദം മൂലമാണ് വയനാട് മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കരുതെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടതായാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതായാണ് സൂചന. കേരളത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ശരദ് പവാര്‍ പറയുന്നത്. അതേസമയം, ബിജെപി മുഖ്യ എതിരാളിയായ കര്‍ണാടകത്തില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന നിലപാടാണ് ശരദ് പവാറിനുള്ളത്. ഹൈക്കമാന്‍ഡ് നേതാക്കളെ ശരദ് പവാര്‍ ഇക്കാര്യം അറിയിച്ചതായും സൂചനയുണ്ട്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പിന്നാക്കം പോയത് വയനാട്ടിലെ പ്രവര്‍ത്തകരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് തങ്ങളോട് പറഞ്ഞതെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. രാഹൂല്‍ വന്നില്ലെങ്കില്‍ പ്രചാരണത്തെ അത് ബാധിക്കുമെന്ന അഭിപ്രായം ഉയരുന്നുണ്ട്.
Discussion about this post