കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ മല്‍സരിക്കുന്നത് തടയാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചിലര്‍ ഡല്‍ഹിയില്‍ നാടകം കളിക്കുകയാണ്. വരുംദിവസങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തും. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഡല്‍ഹിയില്‍ വന്‍ അന്തര്‍ നാടകങ്ങളാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അത് പറയാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ കെപിസിസി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വൈകുന്നത് കോണ്‍ഗ്രസിന്റെ ജയസാധ്യതയെ ബാധിക്കില്ല. ഉമ്മന്‍ചാണ്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വയനാട്ടിലെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
Discussion about this post