തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി.രാജഗോപാ (72)ലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ജാമ്യത്തിലുള്ള രാജഗോപാലിനോട് ജൂലൈ ഏഴിനകം കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2001 ലാണ് കേസിനാസ്പദമായ സംഭവം. ശരവണഭനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാളുടെ ഭാര്യ ജീവ ജ്യോതിയെ സ്വന്തമാക്കാനായി രാജഗോപാല്‍ പ്രിന്‍സ് ശാന്തകുമാരനെ കൊന്നു കുഴിച്ചു മൂടി എന്നാണ് കേസ്. എട്ട് വാടകക്കൊലയാളികളെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ജീവ ജ്യോതിയെ തന്റെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചു. എന്നാല്‍ ജീവജ്യോതിയും ശാന്തകുമാരനും ഇത് എതിര്‍ത്തു. ഇതേത്തുടര്‍ന്നാണ് ശാന്തകുമാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
2009 ലാണ് മദ്രാസ് ഹൈക്കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ആരോഗ്യനില കണക്കിലെടുത്ത് ജാമ്യം നല്‍കുകയായിരുന്നു.
ഇന്ത്യയില്‍ മാത്രം 25 ഹോട്ടലുകളുള്ള ശരവണ ഭവന് യു.എസ്, യു.കെ, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ഹോട്ടലുകളുണ്ട്
Discussion about this post