ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് സംഝോത എകസ്പ്രസ് സ്ഫോടന കേസുണ്ടായതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതിന് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദു തീവ്രവാദം എന്ന വാക്ക് കോൺഗ്രസ് സൃഷ്ടിച്ചുവെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
വ്യാജ തെളിവുകൾ ഉപയോഗിച്ചാണ് ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്ന തെളിവ് സൃഷ്ടിക്കാനുള്ള ശ്രമം നടന്നത്. എന്നാൽ കേസിലെ പ്രതികളെയെല്ലാം കോടതി വെറുതേവിട്ടു. ഹിന്ദു തീവ്രവാദം ഉണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും ജയ്റ്റ്ലി പറഞ്ഞു.
സംഝോത കേസിൽ നിരപരാധികളെയാണ് പ്രതിയാക്കിയത്. സംഭവത്തിൽ യഥാർത്ഥ പ്രതികൾ രക്ഷപെട്ടെന്നും ജയ്റ്റ്ലി പറഞ്ഞു. 2007 ഫെബ്രുവരി 18നാണ് ഇന്ത്യയിൽനിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്ന സംഝോത എക്സ്പ്രസിൽ സ്ഫോടനം നടന്നത്. 68 പേരാണ് സംഝോത എക്സ്പ്രസ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Discussion about this post