വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നീരവ് മോദിയുടെ ജാമ്യഹര്‍ജ്ജിയില്‍ വാദം തുടങ്ങി . ദൃക്സാക്ഷിയെ കൊലപ്പെടുത്തുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നീരവിന് ജാമ്യം നൽകരുതെന്ന് വാദിച്ചു.
നീരവ് മോദിയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി നിരസിച്ചിരുന്നു. ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.വീണ്ടും ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന പശ്ചാത്തലത്തില്‍ അധികൃതര്‍ പുതിയ തെളിവുകള്‍ കോടതി മുന്‍പാകെ ഹാജരാക്കിയിട്ടുണ്ട് .
നീരവ് മോദി ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിച്ചാൽ മറ്റിടങ്ങളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയ്ക്കായി ഹാജരായ ക്രൗൺ പ്രോസിക്യൂഷരായ ടോബി കാഡ്മാൻ കോടതിയില്‍ അറിയിച്ചു .
കൂടാതെ നീരവ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുള്ളതായി ഇന്ത്യ അറിയിച്ചു .
സെന്‍ട്രല്‍ ലണ്ടന്‍ ബാങ്കിന്റെ ശാഖയില്‍ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി എത്തിയപ്പോഴായിരുന്നു നീരവ് മോദി സ്കോട്ലാന്റ് യാര്‍ഡ് പോലീസുകാരുടെ പിടിയിലാകുന്നത് .
Discussion about this post