തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദമായതിന് പിന്നാലെ ഇതിന് വിശദീകരണവുമായി ശശി തരൂര്‍ രംഗത്ത്.
‘squeamishly’ ”ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ഥം വരുന്ന ട്വീറ്റാണ് ശശി തരൂര്‍ നടത്തിയതെന്ന് സിപിഎം ട്രോളിയിരന്നു.ഇതിന് സിപിഎമ്മിന് മറുപടിയുമായാണ് തരൂര് രംഗത്ത് വന്നിരിക്കുന്നത്.. സോഷ്യല്‍ മീഡിയയില്‍ തരൂരിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
വിമര്‍ശനം കടുത്തതോടെയാണ് താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത് വിശദീകരണവുമായാണ് തരൂര്‍ എത്തിയത്. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓളം ഡിഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്.കൂടാതെ ട്രോളന്മാര്ക്ക് മറുപടിയുമായി മറ്റൊരു സ്ക്രീന് ഷോട്ടും തരൂര് പങ്കുവെച്ചു.
— Shashi Tharoor (@ShashiTharoor) March 29, 2019
Discussion about this post