ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് കേരളമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ . ഇത്തവണ കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് സീറ്റുകള്‍ ലഭിക്കുമെന്നും താമര വിരിയുമെന്നും അമിത്ഷാ പറഞ്ഞു . ഗാന്ധിനഗറിലെ റോഡ് ഷോയ്ക്ക് ഇടയിലാണ് ബിജെപി അദ്ധ്യക്ഷന്റെ പ്രതികരണം .
‘ കേരളത്തില്‍ മികച്ച മത്സരമാണ് കാഴ്ചവയ്ക്കുന്നത് . നല്ല പ്രതീക്ഷയാണ് ബിജെപി വച്ച് പുലര്‍ത്തുന്നത് . ഇത്തവണ കേരളത്തില്‍ ബിജെപിയ്ക്ക് സീറ്റുകള്‍ ലഭിക്കും . ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്നും അമിത്ഷാ പറഞ്ഞു .
Discussion about this post