സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടമ്മയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ തുഷാരയായിരുന്നു ഭര്‍ത്താവായ ചന്തുലാലിന്റെയും ഭര്‍തൃ മാതാവ് ഗീതാ ലാലിന്റെയും ക്രൂരത കാരണം ദാരുണമായി മരിച്ചത്.
ചികിത്സ നിഷേധിച്ചതിനും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. വീട്ടില്‍ വനിത കമീഷന്‍ അംഗം ഷാഹിദ കമാലും സംഘവും തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു തെളിവെടുപ്പ്.
മാസങ്ങളായി ഭക്ഷണം നല്‍കാത്തതും ക്രൂര പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. സമീപവീടുകളില്‍ തുഷാരയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് തിരക്കിയപ്പോള്‍ ഇവര്‍ക്ക് പ്രദേശവാസികളുമായി ബന്ധമില്ലെന്ന വിവരമാണ് കമീഷന് ലഭിച്ചത്. തുഷാരയുടെ കുട്ടികളെ ശിശു ക്ഷേമസമിതി ഏറ്റെടുത്തു.സ്ത്രീധനത്തിന്റെ പേരില്‍ തുഷാര അനുഭവിച്ചത് കൊടിയ പീഡനങ്ങളായിരുന്നു.പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതുമായിരുന്നു തുഷാരയ്ക്ക് നല്‍കിയിരുന്നത്.മരിക്കുമ്പോള്‍ 20 കിലോക്കടുത്തായിരുന്നു ഭാരം.ന്യൂമോണിയ ബാധിച്ചായിരുന്നു തുഷാര മരിക്കുന്നത്.
Discussion about this post