കൊച്ചി: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സിബിഐ അന്വേഷിക്കണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന പരിഗണിക്കും .കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണന്, മാതാവ് ലളിത എന്നിവരാണ് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചരിക്കുന്നത്.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് ഹരജിയില്‍ പറയുന്നു. കാസര്‍കോട് ജില്ല പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി വി.കെ. മുഹമ്മദ് റഫീക്ക് നേതൃത്വം നല്കുന്ന സംഘത്തിന് ഡി.ജി.പി കൈമാറിയിരുന്നു.
ജില്ലയിലെ ഉന്നത സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന ഹരജിക്കാരുടെ മൊഴി രേഖപ്പെടുത്തിയശേഷം മുഹമ്മദ് റഫീക്കിനെ അന്വേഷണത്തില്‍നിന്ന് മാറ്റി. പിന്നീട് സി.പി.എമ്മിന്റെ വിശ്വസ്തരായ പൊലീസുകാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ അട്ടിമറിച്ചതായി ഹരജിയില്‍ ആരോപിക്കുന്നു.അതുകൊണ്ടു തന്നെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നതതല അന്വേഷണം വേണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post