ആറ്റിങ്ങല്‍ ലോക്‌സഭാ നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടര്‍ കെ വാസുകിയ്ക്ക് മുന്‍പാകെയാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സംസ്ഥാന ജില്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. കുടപ്പനക്കുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പം കാല്‍ നടയായി ആണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്.
ആറ്റിങ്ങലില്‍ പൂര്‍ണമായ വിജയ പ്രതീക്ഷയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു. ആറ്റിങ്ങലിലെ വികസന മുരടിപ്പും ശബരിമല വിഷയവും ഉള്‍പ്പടെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്കമാക്കി
Discussion about this post