സ്മൃതി ഇറാനിയെ അപമാനിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് . വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടെ മാറ്റുന്നവര്‍ ആണെന്നായിരുന്നു കോണ്‍ഗ്രസ് സഖ്യകക്ഷിയായ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജയ്ദീപ് കാവഡെ വിവാദ പരാമര്‍ശം നടത്തിയത് .
” കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് സമീപമാണ് സ്മൃതി ഇറാനി പാര്‍ലമെന്റില്‍ ഇരിക്കുന്നത് . എല്ലായ്പ്പോഴും ഭരണഘടനാ മാറ്റുന്നതിനെക്കുറിച്ച് സ്മൃതി പറയുന്നു . സ്മൃതിയെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട് . നെറ്റില്‍ വലിയ പൊട്ടിട്ടാണ് സ്മൃതി ഇരിക്കുന്നത് . വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടക്ക് മാറ്റുന്നവര്‍ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . അവരുടെ പൊട്ടിന്റെ വലുപ്പം അതാണ് കാണിക്കുന്നത് .
സ്മൃതി ജി പാര്‍ലിമെന്റില്‍ ഭരണഘടനാ മാറ്റുന്നതിനെക്കുറിച്ച് താങ്കള്‍ എല്ലായ്പ്പോഴും പറയുന്നു . എന്നാല്‍ ഒന്നോര്‍ക്കണം ഭര്‍ത്താവിനെ മാറ്റുന്ന പോലെ എളുപ്പമല്ല ഭരണഘടനാ മാറ്റുന്നത്.
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രിയായ സ്മൃതി ഇറാനിയ്ക്കെതിരെയുള്ള കാവഡെയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്.
Discussion about this post