തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പ്രശസ്താ സിനിമാ താരവും സിറ്റിങ്ങ് എംപിയുമായ സുരേഷ്ഗോപിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.ബിജെപി ദേശീയ നേതാക്കളാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
നേരത്തെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആയിരിക്കും മത്സരിക്കുക എന്ന തീരുമാനം ഉണ്ടായിരുന്നു എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ തുഷാറിനോട് മത്സരിക്കാനായി ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മണ്ഡലത്തില്‍ സുരേഷ്ഗോപിയെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.
സ്ഥാനാര്‍ത്ഥി നിര്ണ്ണയത്താനായുള്ള ചര്‍ച്ചകള്‍ക്കായി സുരേഷ്ഗോപിയോട് ദേശീയ നേതൃത്വം നേരിട്ട് സംസാരിക്കുകയായിരുന്നു, പല പേരുകളും സജീവമായി മണ്ഡലത്തില്‍ ഉയര്‍ന്നു വന്നെങ്കിലും കൃത്യമായ വിലയിരുത്തലിലാണ് സുരേഷ്ഗോപിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനം എടുത്തത്.
Discussion about this post