ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതി ഐജി അന്വേഷിക്കും . പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശ്ശൂര്‍ റേഞ്ച് ഐജിയ്ക്ക് ഡിജിപി നിര്‍ദ്ദേശം നല്കി . പ്രതിപക്ഷ നേതാവ് നല്കിയ പരാതിയിലാണ് ഡിജിപി അന്വേഷണ ഉത്തരവിട്ടത് .
രമ്യ ഹരിദാസിനെതിരെ ലൈംഗീകചുവയോടെ സംസാരിച്ചതിന് കേസ് എടുക്കണം എന്നായിരുന്നു ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത് . വിജയരാഘവനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഡി.വൈ.എസ്.പിയ്ക്കും പരാതി നല്‍കിയിട്ടുണ്ട് . കൂടാതെ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയും വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു എ വിജയരാഘവന്റെ വിവാദ പരാമര്‍ശം.
Discussion about this post