കോഴിക്കോട്: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബു ഇന്ന് പത്രിക നല്‍കും അദ്ദേഹത്തിന് വേണ്ടി പ്രതിനിധികളാണ് പത്രിക സമര്‍പ്പിക്കുക. രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ മുന്‍പാകെയാവും പത്രിക നല്‍കുക.
ശബരിമലയിലെ ചിത്തിര ആട്ടവിശേഷവത്തിനിടെയുണ്ടായ കേസിലാണ് പ്രകാശ് ബബുവിനെ പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.
അതേസമയം കുറ്റ്യാടി, നാദാപുരം പൊലീസ് സ്റ്റേഷനുകളിലുള്ള കേസുകളില്‍ ജാമ്യമെടുക്കാനായി പ്രകാശ് ബാബു ഇന്ന് കല്ലാച്ചി കോടതിയിലെത്തും. അനുമതിയില്ലാതെ പ്രകടനം നടത്തിയത് അടക്കമുള്ള കേസുകളിലാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ പ്രകാശ് ബാബു ജാമ്യം തേടുന്നത്.
Discussion about this post