തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു.ചിയാരം സ്വദേശി നീതുവാണ് മരിച്ചത്.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണം.വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
ഇന്ന് രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയ്ക്ക് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു.വടക്കേക്കാട് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്പിച്ചു.
Discussion about this post