ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.
അമേതിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ മറ്റൊരിടത്തേക്ക് പത്രിക സമര്‍പ്പിക്കാന്‍ പോയിരിക്കുകയാണ്. ഇത് അമേതിയെ അപമാനിക്കലാണ്. ജനങ്ങള്‍ രാഹുലിനോട് പൊറുക്കില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അമേതിയില്‍ രാഹുലിനെതിരെ ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയാണ് ഇത്തവണയും മത്സരിക്കുന്നത്.വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് സ്മൃതി ഇറാനി.
Discussion about this post