കോഴയാരോപണത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളി കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്. ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ച രാഘവന് വാര്‍ത്താ സമ്മേളനത്തിന് ഇടയില്‍ പൊട്ടിക്കരഞ്ഞു .
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖും മറ്റു നേതാക്കള്‍ക്കും ഒപ്പമാണ് രാഘവന് വാര്‍ത്താസമ്മേളനത്തിന് എത്തിയത്.
കോഴിക്കോട്ടെ സിപിഎം നേതൃത്വവും , ചില മാഫിയ സംഘങ്ങളുമാണ് ദേശീയ ചാനല്‍ എന്ന പേരിലെത്തിയ സംഘത്തിന് പിന്നില്‍ . ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ സമയമാകുമ്പോള്‍ വെളിപ്പെടുത്തും . തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് സിപിഎം ശ്രമിക്കുന്നത് . തനിക്ക് ആത്മഹത്യ ചെയ്യാന്‍ ആവില്ലെന്നും രാഷ്ട്രീയ ജീവിതത്തില്‍ ഇതിലും വലിയ അപമാനം നേരിടാന്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു .
തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഒരു മനുഷ്യനെതിരെ എന്ത് നീചപ്രവര്‍ത്തിയും സിപിഎം ചെയ്യുമെന്ന് ടി സിദ്ധിഖ് കുറ്റപ്പെടുത്തി . ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറഞ്ഞെത്തി ആവശ്യമുള്ള ശബ്ദം ഗൂഡാലോചനക്കാര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. ഒരു സംഘം വന്നു അഞ്ച്കോടി കോഴ നല്കാന് പറയുമോ എന്നും ഇതിന് എന്നെങ്കിലും മുന്‍പ് സംഘം ബന്ധപ്പെട്ടതിന്റെ എന്തെങ്കിലും തെളിവ് കാണിക്കാന്‍ സാധിക്കുമോ എന്നും സിദ്ധിഖ് ചോദിച്ചു.
Discussion about this post