രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ഏറ്റവും അധികം സന്തോഷം ബിജെപിയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് .
മതനിരപേക്ഷ നീക്കത്തിന് എതിരാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം . ഒറ്റ ഇന്ത്യയെങ്കില്‍ രാഹുല്‍ എന്തിനാണ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും കോടിയേരി ചോദിച്ചു. ഒറ്റ ഇന്ത്യയെങ്കില്‍ രാഹുല്‍ എന്തിനാണ് രണ്ട് മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും കോടിയേരി ചോദിച്ചു .
കേരളത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തെറ്റായ സന്ദേശമാണ് മതനിരപേക്ഷ ശക്തികള്‍ക്ക് നല്‍കുന്നത് . വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ബിജെപിയെയാണ് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് വളര്‍ന്ന് വരുന്ന മതനിരപേക്ഷ ധ്രുവീകരണത്തെ ദുര്‍ബലപ്പെടുത്താന്‍ കേരളത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്ന് കോടിയേരി പറഞ്ഞു.
Discussion about this post