ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. തെക്കന്കേരളത്തില് വിഷയം ഇപ്പോഴും സജീവ ചര്‍ച്ചയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് എന്‍ഡിഎ രണ്ട് സീറ്റില്‍ വിജയിക്കുമെന്നും മറ്റിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തിരുവന്തപുരത്തും പത്തനംതിട്ടയിലുമാണ് എൻഡിഎ സീറ്റുകൾ നേടുക എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശബരിമല വിഷയം ഇത്തവണ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്തതിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെയും ശബരിമല കര്‍മ്മസമിതി നേതാക്കള്‍ക്കെതിരെയും കേസെടുത്തതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം.
ദേശീയ നേതാക്കള്‍ ഉള്‍പ്പടെയെത്തി പ്രചാരണം കൊഴുക്കുന്നതോടെ അന്തിമ റിപ്പോര്‍ട്ട് ഇന്റലിജസ് സര്‍ക്കാരിന് വീണ്ടും നല്‍കും
Discussion about this post