2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തി. ലോക് സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത് അരുണാചല്‍ പ്രദേശില്‍ നിന്ന്. ഇന്‍ഡോ-ഡിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തലവന്‍ ഡിഐജി സുധാകര്‍ നടരാജനാണ് 2019 ലെ ആദ്യ വോട്ട് രേഖപ്പെടുത്തിയ വ്യക്തി.
ഇന്ന് രാവിലെ പത്ത് മുതലാണ് രാജ്യത്തെ സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഏപ്രില്‍ 11 നാണ് രാജ്യത്ത് ആദ്യ ഘട്ട പോളിംഗ് നടക്കുക. പോസ്റ്റല്‍ ബാലറ്റ് വഴിയാണ് സര്‍വീസ് വോട്ടുകള്‍ രേഖപ്പെടുത്തുക. വോട്ട് രേഖപ്പെടുത്തിയ ശേഷം കവര്‍ സീല്‍ ചെയ്യുകയാണ് പതിവ്.
ഏഴ് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് മേയ് 19 നാണ് അവസാനിക്കുക. കേരളത്തില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. മേയ് 23 ന് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കും.
Discussion about this post