ഒളിക്യാമറ വിവാദത്തില്‍ എം.കെ രാഘവന് വീണ്ടും നോട്ടീസ് . മൊഴി നല്കാന് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത് . തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്ന രാഘവന്റെ പരാതിയില്‍ ഇന്നലെ മൊഴിനല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു .
ഹിന്ദി ന്യൂസ് ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യമായിട്ടാണ് എം.കെ രാഘവന് പരാതി നല്‍കിയത് .
ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുവാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീഷ്ണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി വാഹിദ് അന്വേഷണം ആരംഭിച്ചു .
എം.കെ രാഘവന് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടലംഘനം നടത്തിയുമെന്ന ആരോപണം ഉന്നയിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു .
Discussion about this post