ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റർ. മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സിപിഐ (എംഎൽ) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രദേശത്തെ ആദിവാസി വീടുകളിലെത്തി മാവോയിസ്റ്റുകൾ അരിയും സാധനങ്ങളും വാങ്ങിയതായും സൂചനയുണ്ട്. മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പോലീസും തെരച്ചിൽ തുടങ്ങി.
Discussion about this post