ചാലക്കുടി മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരായ സിപിഎം പ്രവര്‍ത്തകരുടെ അമര്‍ഷം തീരുന്നില്ല.ഇഈന്നസെന്റ് സ്ഥാനാര്‍ത്ഥിയാകുന്നതിനെ തുടക്കം മുതലെ എതിര്‍ത്ത സിപിഎം പ്രാദേശിക നേതാക്കളും അണികളും, ഇയാളെ കൊണ്ട് തോറ്റു എന്ന മട്ടിലാണ് ഇപ്പോഴത്തെ പ്രതികരണം.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിന് പിന്നാലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഇല്ല എന്ന് ഇന്നസെന്റ് പറഞ്ഞത് സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. മണ്ഡലത്തിലെ എന്‍എസ്എസ് കരയോഗങ്ങള്‍ എന്നാല്‍ ഇന്നസെന്റിുനം വോട്ടില്ല എന്ന് പരസ്യനിലപാടെടുത്തു. ഇവരെ അനുനയിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടിട്ടും കാര്യമുണ്ടായിട്ടില്ല എന്നാണ് വിലയിരുത്തല്‍
ഇതിനിടയിലാണ് സന്ധ്യയായാല്‍ ഇന്നസെന്റ് പ്രചരണം പരിപാടികള്‍ നിര്‍ത്തുന്നു എന്ന ആക്ഷേപം അണികള്‍ തന്നെ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പള്ളിക്കര പാടത്തിക്കരയില്വച്ച് ഇന്നസെന്റ് പര്യടനം പകുതിക്ക് വച്ച് മടങ്ങി എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ആക്ഷേപം. ഇതിന്റെ വീഡിയൊയും പ്രചരിക്കുന്നുണ്ട്. വൈകിട്ട് 7 മണി കഴിഞ്ഞാല്‍ ഒരു പരിപാടിക്കും എന്നെ കിട്ടില്ലന്ന് ഞാന്‍ നിങ്ങളുടെ വല്യ നേതാക്കളോട് പറഞ്ഞിട്ടുണ്ട്. എന്നെ കാണണമെങ്കില്‍ TV യിലോ, സിനിമാ തീയറ്ററിലോ പോയി കാണണമെന്ന് ഇന്നസെന്റ് പറഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയൊ-
https://www.youtube.com/watch?v=YKIxs0k8N60&feature=youtu.be
ഇന്നസെന്റിനെതിരെ സിപിഎം അണികളിലും പ്രവര്‍ത്തകരിലും ഉള്‍പ്പടെ അതൃപ്തി ഉയരുന്നത് ബിജെപിയ്ക്ക് ഗുണകരമായിട്ടുണ്ട്. പലയിടത്തും സിപിഎം സിപിഐ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്നുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മണ്ഡലത്തില്‍ നിലവില്‍ ശക്തമായ ത്രികോണമത്സര പ്രതീതിയാണ് ഉള്ളത്.
Discussion about this post