തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായുളള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണു വോട്ടെടുപ്പ് ആരംഭിച്ചത്. 2,50,000 വോട്ടര്‍മാരാണ് ആര്‍കെ നഗറില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ അധ്യക്ഷയുമായ ജയലളിതയാണു തെരഞ്ഞടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. സിപിഐ സ്ഥാനാര്‍ഥി സി. മഹേന്ദ്രനാണു ജയയ്‌ക്കെതിരേ ആര്‍കെ നഗറില്‍ മത്സരിക്കുന്നത്. വൈകുന്നേരം അഞ്ചുവരെയാണു വോട്ടെടുപ്പ്. ജൂണ്‍ 30നാണു വോട്ടെണ്ണല്‍ നടക്കുക.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു കുറ്റക്കാരിയെന്നു ബംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിനെത്തുടര്‍ന്നു സെപ്റ്റംബറില്‍ ജയലളിതയുടെ എംഎല്‍എ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍, മേയ് 11നു കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെത്തുടര്‍ന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ തിരിച്ചെത്തുകയായിരുന്നു.
Discussion about this post