വനിതാ മതിലില്‍ ശിലയായി മാറിയ ഉദ്യോഗസ്ഥയാണ് തൃശ്ശൂര്‍ ജില്ല കളക്ടറെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. സിപിഎം അജണ്ടയാണ് കളക്ടര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ടിസിന് മറുപടി നല്‍കും മുമ്പ് വിധി പ്രസ്താവിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി അയ്യന്റെ പേരില്‍ വോട്ട് പിടിച്ചത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ ജില്ല കളക്ടര്‍ നോട്ടിസ് അയച്ചിരുന്നു. ചട്ട ലംഘനം നടന്നുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
Discussion about this post