ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വൻ താരനിര. രജനികാന്ത് നായകനാവുന്ന ഈ ചിത്രത്തിന് തലൈവർ 170 എന്നാണ് താത്ക്കാലികമായി നൽകിയ പേര്. ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മാണം. രജനികാന്ത്-ജ്ഞാനവേൽ ചിത്രത്തിന്റെ താരനിരയേക്കുറിച്ചുള്ള വാർത്തകളാണ്.
രണ്ടുദിവസമായി ആരാധകർ ഏറ്റവും കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നു താരങ്ങളുടെ വിവരങ്ങളാണ് ലൈക്ക പ്രൊഡക്ഷൻസ് പുറത്തുവിട്ടിരിക്കുന്നത്. അത് പ്രകാരം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ടാവും. വർഷങ്ങൾക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത് എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തെലുങ്കിൽ പ്രഭാസ് നായകനാവുന്ന പ്രോജക്റ്റ് കെയിലും അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. അതേസമയം ഫഹദ് ഫാസിലും റാണയും രജനികാന്തിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്.
Discussion about this post