ന്യൂഡൽഹി: നിർമ്മാണ ജോലികൾ പൂർത്തിയാവുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ്.ഇന്റഗ്രൽ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) സംയുക്തമായി നിർമിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കുറഞ്ഞ ചിലവിൽ അത്യാഡംബര യാത്ര ഉറപ്പുവരുത്തുന്നതാണ് പുതിയ വന്ദേഭാരതിലെ സൗകര്യങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങളത്രയും.
നിലവിലുള്ള ആഡംബര ട്രെയിനുകളേക്കാളും സൗകര്യങ്ങളും അത്യാധുനിക ഇന്റീരിയറുമാണ് സജീകരിച്ചിട്ടുള്ളത്. പതുപതുത്ത സീറ്റുകൾ,ക്ലാസിക് വുഡൻ ഡിസൈൻ,ആംബിയന്റ് ഫ്‌ളോർ ലൈറ്റിംഗും മേൽത്തരം ടോപ്പ് ലൈറ്റുകളും ട്രെയിനിലുണ്ട്. വൃത്തിയും വെളിച്ചവുമുള്ള അകത്തളമാണ് ട്രെയിനിനകത്ത്. കൂടുതൽ വലിപ്പമുള്ള ടോയ്‌ലെറ്റുകൾ,പ്രത്യേകം ചാർജിങ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അപ്പർ ബർത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധർക്കും സ്ത്രീകൾക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Concept train – Vande Bharat (sleeper version)
Coming soon… early 2024 pic.twitter.com/OPuGzB4pAk
— Ashwini Vaishnaw (मोदी का परिवार) (@AshwiniVaishnaw) October 3, 2023
16 കോച്ചുകളുള്ള ട്രെയിൻ പൂർണമായും എസി ആയിരിക്കും. 11 ത്രീ-ടയർ, നാല് ടു-ടയർ, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകൾ ഉണ്ടാകുക. നിലവിൽ വന്ദേഭാരത് ട്രെയിനുകളിൽ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പർ കോച്ചുകളിലും ലഭ്യമായിരിക്കും.
അടുത്ത വർഷം ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയാകുന്ന വന്ദേഭാരതിന്റെ ആദ്യ സർവ്വീസ് ന്യൂഡൽഹി-വാരണാസി റൂട്ടിലായിരിക്കും നടത്തുകയെന്നാണ് വിവരം.
Discussion about this post