ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതി ഇന്ത്യ. 71 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. ഇതോടെ 2018 ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് ഇന്ത്യ മറികടന്നു.
ജക്കാർത്തയിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെയായിരുന്നു ഇന്ത്യയുടെ മെഡൽനേട്ടം. മെഡൽ പ്രതീക്ഷയുള്ള ഇനങ്ങൾ ബാക്കിനിൽക്കേ 100 മെഡലുകളെന്ന നേട്ടം ലക്ഷ്യമിടുകയാണ് ഇന്ത്യ.ഇത്തവണ ഷൂട്ടിംഗിലാണ് ഇന്ത്യ തിളങ്ങിയത് 22 മെഡലുകളാണ് ഷൂട്ടർമാർ വെടിവച്ചിട്ടത്.അത്‌ലറ്റിക്‌സിൽ 23 മെഡലുകളും താരങ്ങൾ നേടി.
അതേസമയം 164 സ്വർണവും 90 സിൽവറും 46 വെങ്കലവുമായി 300 മെഡലുകളുമായി ഒന്നാം സ്ഥാനത്താണ് ചൈന. 33 സ്വർണവും 48 വെള്ളിയും 50 വെങ്കലവുമായി 131 മെഡലുകളോടെ രണ്ടാം സ്ഥാനത്ത് ജപ്പാനും 32 സ്വർണവും 43 സിൽവറും 65 വെങ്കലവും ഉൾപ്പെടെ 140 മെഡലുകളുമായി കൊറിയ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.
Discussion about this post